സേവ് പയ്യനെടം കൂട്ടായ്മ വാര്‍ഷികമാഘോഷിച്ചു

കുമരംപുത്തൂര്‍: സേവ് പയ്യനെടം കൂട്ടായ്മ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ചലച്ചിത്ര താരം നന്ദു ആനന്ദ് ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ എ.രാധാകൃഷ്ണന്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.ഡോ ശിവദാസനേയും പയ്യനടത്തെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളേയും ആദരിച്ചു. കണ്‍വീനര്‍ എം കെ റാഫി സ്വാഗതവും ട്രഷറര്‍ പി ഷൗക്കത്ത് നന്ദിയും പറഞ്ഞു. ഗ്രാമ തരംഗിണി സിംഗേഴ്‌സ്  അവതരിപ്പിച്ച ഗാനമേളയും ബാലസഭ മിന്നാമിന്നിക്കൂട്ടം അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.
Previous Post Next Post

نموذج الاتصال