മണ്ണാർക്കാട്: കോട്ടോപ്പാടം തിരുവിഴാംകുന്ന് പോസ്റ്റ് ഓഫീസിന് മുന്നിൽ ഇന്ന് നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു, കൂടെയുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. മൗലാന ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന്റെ ബസ്സും മോട്ടോർ സൈക്കിളുമാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. മോട്ടോർ സൈക്കിൾ യാത്രികനായ അൻഷിദ് (28) S/O അബ്ദുൽ സലീം, ചെമ്പൻ വീട്, പാലക്കാഴി തിരുവിഴാംകുന്നു ആണ് മരിച്ചത്.
കോട്ടോപ്പാടം ഭാഗത്തു നിന്നും തിരുവിഴാംകുന്ന് ഭാഗത്തേക്ക് പോകുകയായിരുന്നു സ്കൂൾ ബസ്സ്, മോട്ടോർ സൈക്കിൾ തിരുവിഴാംകുന്ന് ഭാഗത്തു നിന്നും വരികയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുധീഷ് എന്നയാൾക്ക് പരിക്കേറ്റു