ബൈക്കിൽ നിന്ന് വീണ യുവാവ് ടെമ്പോ കയറി മരിച്ചു

അഗളി: ബൈക്കിൽ നിന്ന് ടെമ്പോക്കടിയിലേക്ക്  വീണ യുവാവ് മരിച്ചു.  ഭൂതിവഴി സ്വദേശി മുരുകേശ് (27) ആണ് മരിച്ചത്. ചിറ്റൂർ മിനർവയിൽ വെച്ചായിരുന്നു അപകടം. ആനക്കട്ടിയിൽ നിന്ന് വയലൂരിലേക്ക് പോയ ബസ്സിൽ കണ്ടക്ടർ ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയാണ് അപകടത്തിൽ പെട്ടത്. മുരുകേശിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ഡ്രൈവർ നവീനാണ് ആശുപത്രിയിൽ എത്തിച്ചത്. ബൈക്ക് മറിഞ്ഞ് എതിർദിശയിൽ വന്നിരുന്ന ടെമ്പോയുടെ പിൻചക്രങ്ങളിലേക്ക് മുരുകേശ് തെറിച്ചു വീണതായും, ടെമ്പോയുടെ പിൻചക്രങ്ങൾ യുവാവിന്റെ തലയിൽ കയറിയിറങ്ങിയതായും നവീൻ പറഞ്ഞു. 

ഓടപ്പട്ടി എസ്.ടി. പ്രമോട്ടറാണ് മുരുകേശ്
ഭാര്യ: സൗമ്യ
Previous Post Next Post

نموذج الاتصال