മണ്ണാർക്കാട് : കല്ലടിക്കോട് ചൂരക്കോട് ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. കിഴക്കേച്ചോല സ്വദേശി അശ്വിന്‍ (18) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പറിന് അടിയിൽ പെടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒപ്പം ഉണ്ടായിരുന്ന ജിതേഷ് (27) പരിക്കുകളോടെ രക്ഷപ്പെട്ടു.