മൊബൈൽ മെഡിക്കൽ ക്ലിനിക് വാഹനം: ജില്ലാ കലക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

അട്ടപ്പാടി മേഖലയിലെ ഊരുകളിൽ മെച്ചപ്പെട്ട ചികിത്സാ സേവനം  ലഭ്യമാക്കുന്നതിന് എൻ.എച്ച്.എം, കേരള മെഡിക്കൽസ് സർവ്വീസസ് കോർപറേഷൻ  മുഖേന നടപ്പാക്കുന്ന മൊബൈൽ മെഡിക്കൽ ക്ലിനിക് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ കലക്ടർ ഡോ. എസ് ചിത്ര നിർവഹിച്ചു.
 ഡോക്ടർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്‌നിഷ്യൻ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ സേവനം മൊബൈൽ മെഡിക്കൽ ക്ലിനിക് വാഹനത്തിൽ ലഭിക്കും. 
അട്ടപ്പാടിയിലെ ഊരുകളിൽ നിശ്ചിത ദിവസങ്ങളിലെത്തി പ്രാഥമിക മെഡിക്കൽ സേവനങ്ങൾ നൽകുകയും സിക്കിൾ സെൽ അനീമിയ അടക്കമുള്ള ലാബ് പരിശോധനകളും നടത്തും. സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടിയിൽ എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി.വി റോഷ് , കെ.എം.എസ്.സി.എൽ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال