ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവജന കമ്മീഷന് തെളിവെടുപ്പ് നടത്തി. പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച നല്ലേപ്പിള്ളി സ്വദേശിയുടെ വീട്ടിലും ആശുപത്രിയിലുമെത്തി സംസ്ഥാന യുവജന കമ്മീഷന് അംഗം അഡ്വ. ടി മഹേഷ് മൊഴിയെടുത്തു. സംഭവത്തില്‍ യുവജന കമ്മീഷന് സമഗ്ര അന്വേഷണം നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും. ഡോക്ടന്മാരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് സമഗ്രമായി അന്വേഷണം നടത്തുമെന്നും അന്വേഷണത്തിന് ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും സംസ്ഥാന യുവജന കമ്മീഷന് അംഗം പറഞ്ഞു.
ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: യുവജന കമ്മീഷന് തെളിവെടുപ്പ് നടത്തി
byഅഡ്മിൻ
-
0