മുസ്ലീംലീഗ് മണ്ണാർക്കാട് നിയോജക മണ്ഡലം; ആലായൻ റഷീദ് പ്രസിഡണ്ട്

മണ്ണാർക്കാട്: മുസ്ലീംലീഗ് മണ്ണാർക്കാട് നിയോജക മണ്ഡലം പ്രസിഡണ്ടായി റഷീദ് ആലായനെ തിരഞ്ഞെടുത്തു. വോട്ടെടുപ്പിലൂടെയാണ് റഷീദ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് രണ്ട് പേരുകൾ നിർദേശിക്കപ്പെട്ടതോടെയാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. എസ്ടിയു ജില്ലാ ജനറൽ സെക്രട്ടറിയായ നാസർ കൊമ്പത്തും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയായ റഷീദ് ആലായനുമാണ് മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. ലീഗിന്റെ തിരഞ്ഞെടുക്കുന്ന കൗൺസിലർമാർ വോട്ട് ചെയ്ത തിരഞ്ഞെടുപ്പിൽ 86 വോട്ട് നേടി ആലായൻ റഷീദ് വിജയിച്ചത്.മറ്റു സ്ഥാനങ്ങളിലേക്ക് ഏകകണ്ഠമായാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സെക്രട്ടറിയായി ഹുസൈൻ കോളശ്ശേരിയേയും ട്രഷററായി കൊളമ്പൻ ആലിപ്പുവിനേയും
തിരഞ്ഞെടുത്തു.
Previous Post Next Post

نموذج الاتصال