കല്ലടി സ്ക്കൂളിന് സമീപം വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്

മണ്ണാർക്കാട്: കല്ലടി ഹയർസെക്കൻഡറി സ്കൂളിന്  സമീപം  വാഹനാപകടം.  കോട്ടോപ്പാടം കല്ലടി അബ്ദുഹാജി  സ്ക്കൂൾ ബസ്സിന് പുറകിൽ കാർ ഇടിച്ചാണ് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കാറോടിച്ചിരുന്ന അനിൽ കുമാറിനും (29) ഒരു വിദ്യാർത്ഥിക്കുമാണ്  പരിക്കേറ്റത്. രണ്ട് പേരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. സ്ക്കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്ന സ്ക്കൂൾ ബസ്സ് റോഡിലുണ്ടായിരുന്ന ഒരാളെ രക്ഷിക്കാനായി സഡൺ ബ്രേക്ക് ഇട്ടപ്പോൾ ബസ്സിന് പിറകിലുണ്ടായിരുന്ന കാർ ഇടിക്കുകയായിരുന്നു.  അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു.

ദൃശ്യം👇

കല്ലടി സ്കൂളിലെ ജീവനക്കാരായ റഫീഖ് കുന്നത്ത്, അനിൽ കാഞ്ഞിരം, നവാസ് എന്നിവരും നാട്ടുകാരും വട്ടമ്പലം ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ടീം അംഗങ്ങളും രക്ഷാപ്രവർത്തനത്തനം നടത്തി.  മണ്ണാർക്കാട് ട്രാഫിക് പോലീസും ഹൈവേ പോലീസും സ്ഥലത്ത് എത്തി.
Previous Post Next Post

نموذج الاتصال