കിണറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മണ്ണാർക്കാട്: വയോധികനെ കിണറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരകുറുശ്ശി ഐശ്വര്യയിൽ പൂന്തിയിൽ മാധവൻ നായർ (86) ആണ് മരിച്ചത്.
അരകുർശ്ശി അംബലത്തിന് സമീപം കട നടത്തിയിരുന്നയാളാണ് മാധവൻ നായർ.  വിജയ് ജ്യോതി ഓഡിറ്റോറിയത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കിണറിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് ഫയർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ പി.കെ. രഞ്ജിത്ത്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വിജിത്ത്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ സുരേഷ്, മഹേഷ്, സുഭാഷ്, ഹോം ഗാർഡ് അനിൽ കുമാർ എന്നിവർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Previous Post Next Post

نموذج الاتصال