വിവിധ ഇടങ്ങളില്‍ തീപിടിത്തം; ഫയര്‍ഫോഴ്‌സ് തീയണച്ചു

മണ്ണാര്‍ക്കാട്: വിവിധ ഭാഗങ്ങളില്‍ ഉണക്കപ്പുല്ലിനും അടിക്കാടിനും തീപിടിച്ചത് ഫയര്‍ഫോഴ്‌സ് എത്തി അണച്ചു.തെങ്കര കോളശ്ശേരിക്കുന്നില്‍ കനാലോരത്ത് പുറമ്പോക്ക് ഭൂമിയില്‍ തീപിടിത്തമുണ്ടായത് ആശങ്ക സൃഷ്ടിച്ചു.വൈകീട്ട് നാല് മണിയോടെയാണ് കനാലിന്റെ ഓരത്ത് ഉണക്കപ്പുല്ലിന് തീപിടിച്ചത്.വാഹനങ്ങള്‍ കടന്ന് പോകുന്ന പാതയോരത്തേക്ക് വരെ ആളിപ്പടര്‍ന്ന തീ ഫയര്‍ഫോഴ്‌സെത്തി അണയ്ക്കുകയായിരുന്നു.കുമരംപുത്തൂര്‍ കുളപ്പാടത്തും പുറമ്പോക്ക് ഭൂമിയില്‍ അഗ്നിബാധയുണ്ടായി.മാസപ്പറമ്പ് ഭാഗത്ത് കുറ്റിച്ചെടികള്‍ക്ക് തീപിടിച്ചതും അണച്ചു.അട്ടപ്പാടി കാവുണ്ടിക്കല്‍ ഭാഗത്തും ഇന്ന് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു.വേനല്‍ച്ചൂട് ഉയര്‍ന്നതോടെ മണ്ണാര്‍ക്കാട് മേഖലയില്‍ തീപിടിത്തം പതിവാകുകയാണ്.
Previous Post Next Post

نموذج الاتصال