മണ്ണാർക്കാട്: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമണ കേസിലെ പ്രതിയായ യുവാവിനെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പയ്യനെടം കാട്ടിക്കുന്നൻ മുഹമ്മദ് സഹദ് ( 21) നെയാണ് മണ്ണാർക്കാട് എസ് ഐ അജാസുദിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.