കണ്ണൂരിൽ നിന്നുള്ള പ്രബലനായ സിപിഎം നേതാവും താൻ ഉന്നയിക്കുന്ന വിഷയത്തോടൊപ്പം; പി.വി.അൻവർ

നിലമ്പൂർ:  കണ്ണൂരിൽ നിന്നുള്ള പ്രബലനായ സിപിഎം നേതാവ് താൻ ഉന്നയിക്കുന്ന വിഷയത്തോടൊപ്പമുണ്ടെന്ന് പി.വി.അൻവർ. മറ്റ് എംഎൽഎമാരും സംസാരിക്കുന്നുണ്ടെന്നും. എംഎൽഎ എന്ന മൂന്നക്ഷരത്തിൽ തളച്ചിടാനാകില്ലെന്നും അൻവർ പറ‍ഞ്ഞു.

പൂരം കലക്കിയ അങ്കിത് അശോക് ഇപ്പോൾ ഇന്റലിജൻസിലാണുള്ളത്. പൂരം കലക്കിയത് അന്വേഷിക്കുന്നത് ഇന്റലിജൻസ് എഡിജിപിയാണ്. ആ ഓഫീസിൽ ആണ് അങ്കിത് അശോക് ഇരിക്കുന്നതും, ആ അന്വേഷണ സംഘത്തെ നിയന്ത്രിക്കുക അങ്കിത് അശോക് തന്നെ ആയിരിക്കുമെന്നും' അൻവർ കൂട്ടിച്ചേർത്തു.

'പ്രതിപക്ഷത്തിൻ്റെ കൂടെ ഇരിക്കാൻ തയ്യാറല്ല, പ്രത്യേകമായി ഇരിക്കാൻ കത്ത് നൽകും. പാർട്ടി രൂപീകരിച്ചാൽ എംഎൽഎ സ്ഥാനം രാജിവെക്കണമോ എന്ന് നിയമപരമായി പരിശോധിക്കും. അൻവർ പറഞ്ഞു. പി. ശശി അയച്ച കത്ത് കിട്ടിയില്ലെന്നും കിട്ടിയാൽ മറുപടി നൽകുമെന്നും' അൻവർ കൂട്ടിച്ചേർത്തു. ശശിക്കെതിരായ ആരോപണങ്ങളിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും നിലമ്പൂർ എംഎൽഎ പറഞ്ഞു.

Post a Comment

Previous Post Next Post