11 ലോക ഭാഷകളിലെ നീളമുള്ള വാക്കുകൾ അനായാസം ഉച്ചരിച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടി ഏഴ് വയസ്സുകാരൻ

മണ്ണാർക്കാട്: ലോകത്ത് ഉപയോഗത്തിലുള്ള 11 ഭാഷകളിലെ  ഏറ്റവും നീളമുള്ള കടുപ്പമേറിയ വാക്കുകൾ അനായാസം വളരെ വേഗതയിൽ  ഉച്ചരിച്ച് മണ്ണാർക്കാട്ടുകാരനായ ഏഴ് വയസുകാരൻ  അംഗീകാര നിറവിൽ.

മണ്ണാർക്കാട്  ലിൻഷ മെഡിക്കൽസിൽ വർക്ക് ചെയ്യുന്ന റസീൽ പി.യു., ഷിഫ ഷരീഫ് ദമ്പതികളുടെ മൂത്ത പുത്രനായ യെസൻ റസീൽ ഉമർ ആണ്  ഈ അപൂർവ നേട്ടം കൈവരിച്ചത്. 

ജർമ്മൻ, ടച്ച്, സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, റഷ്യൻ, ഗ്രീക്ക്, റൊമാനിയൻ, അറബിക്, ഹിന്ദി എന്നീ ഭാഷകളിലെ നീളമേറിയ വാക്കുകളാണ് ഈ മിടു മിടുക്കൻ അനായാസം വേഗതയിൽ ഉച്ചരിക്കുന്നത്. ഉച്ചരിക്കുക മാത്രമല്ല അതിന്റെ അർത്ഥവും യെസന് അറിയാം. 

ലോക്ഡൗൺ കാലത്തെ പരിശീലനത്തിലാണ് യെസൻ എന്ന  യെസൻ റസീൽ ഉമർ  ഈ നേട്ടം സ്വന്തമാക്കിയത്. അവന്റെ ഈ കഴിവ് കണ്ടു പിടിച്ചത് മാതാവായ ഷിഫ ആണ്.   പിന്നീടത് പ്രോൽസാഹിപ്പിക്കുകയായിരുന്നു. 
യെസന് മൂന്ന് സഹോദരങ്ങളാണ് ഉള്ളത് ഈസ, ഇൽഹാം, ഈമാൻ

യെസന്റെ ഈ അപൂർവ്വ നേട്ടത്തിൽ ആഹ്ളാദിക്കുകയാണ് ഒരു പ്രദേശം
Previous Post Next Post

نموذج الاتصال