ആർദ്ര കേരളം പുരസ്ക്കാര നിറവിൽ മണ്ണാർക്കാട് നഗരസഭ

പാലക്കാട്: ആർദ്ര കേരളം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ മണ്ണാർക്കാട് നഗരസഭ സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങി.

ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം നടത്തിവരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് (2018-19) സംസ്ഥാന തലത്തിൽ നൽകിവരുന്ന ആർദ്രകേരള പുരസ്കാരം മണ്ണാർക്കാട് നഗരസഭക്ക് ലഭിച്ചു. ഒന്നാം സ്ഥാനക്കാർക്കുള്ള 10 ലക്ഷം രൂപയും മൊമൻ്റോയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോളിൽ നിന്നും നഗരസഭാ വൈസ് ചെയർപേഴ്സൺ  പ്രസീദ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാസിത സത്താർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
Previous Post Next Post

نموذج الاتصال