അട്ടപ്പാടി താവളം മുള്ളി റോഡിൽ കാട്ടാന കാർ ആക്രമിച്ചു, രാത്രിയാണ് സംഭവം. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു.
തൃശ്ശൂർ സ്വദേശികളായ സനോജ് (32) പ്രശോബ് (33) എന്നിവരാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്.
രാത്രി 2 മണിക്ക് റോഡിൽ നിന്നിരുന്ന ആന കാർ കുഴിയിലേക്ക് കൊമ്പുകൊണ്ട് കുത്തി മറിച്ചിട്ടത്. മറിച്ചിട്ട ശേഷം ആന അവിടെത്തന്നെ നിലയുറപ്പിക്കുകയായിരുന്നു. നാട്ടുകാർ ആനയെ ഓടിച്ച ശേഷമാണ് യുവാക്കളെ പുറത്തിറക്കിയത്