കുമരംപുത്തൂര്‍: കെഎസ്ഇബി ജീവനക്കാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംയുക്ത സംഘടനയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി.
ജീവനക്കാരെ അക്രമിച്ചവരെ അറസ്റ്റു ചെയ്ത് നീതി ഉറപ്പാക്കുക,സാമൂഹ്യ വിരുദ്ധരുടെ കെഎസ്ഇബി ഓഫീസ് അക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ സെക്രട്ടറി എം കൃഷ്ണകുമാര്‍ അധ്യക്ഷനായി
വിവിധ സംഘടനാ നേതാക്കളായ കെ അഷ്‌റഫ്, സിജു, പിജി പ്രസാദ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കുമരംപുത്തൂര്‍ അസി.എഞ്ചിനീയര്‍ അബ്ദുള്‍ നാസര്‍ സ്വാഗതവും സബ് എഞ്ചിനീയര്‍ സായി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.