നാട്ടുകല്ലിൽ വാഹനാപകടം

മണ്ണാർക്കാട്: ദേശീയപാത നാട്ടുകൽ അമ്പത്തിയഞ്ചാം മൈലിൽ വാഹനാപകടം. മണ്ണാർക്കാട് ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും നാട്ടുകല്ലിൽ നിന്ന് കൊടക്കാട്ടേക്ക് പോകുകയായിരുന്ന ഓട്ടോയും തമ്മിൽ  ഇടിക്കുകയായിരുന്നു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല, ഓട്ടോയിൽ യാത്ര ചെയ്തിരുന്നവർക്ക് നിസ്സാര പരിക്കേറ്റു ഇവരെ പ്രാഥമിക ശുശ്രൂഷക്കായി മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

റിപ്പോർട്ട്: മജീദ് പുതുമനക്കുളമ്പ്
Previous Post Next Post

نموذج الاتصال