പാമ്പുകടിയേറ്റ് യുവാവ് മരിച്ചു; മതിയായ ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ

അട്ടപ്പാടി: പുതുർ പഞ്ചായത്തിലെ താഴെ മൂലക്കൊമ്പ് ഊരിലെ രങ്കന്റെയും തുളസിയുടെയും മകൻ സതീഷ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 നാണ് ശാരീരിക അവശതകളെ തുടർന്ന് സതീഷിനെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷേ കോട്ടത്തറ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ എത്തിയിട്ടും അടിയന്തര ചികിത്സ നൽകിയില്ലെന്ന് കൊല്ലം ജില്ലാ ഹോസ്പിറ്റലിൽ നേഴ്സ് കൂടിയായ സഹോദരി ശിവകാമി ആരോപിച്ചു. ന്യൂറോ സർജനെ കാണിച്ച് വിദഗ്ധ ചികിത്സ തേടാനായി കോയമ്പത്തൂരിലേക്ക് റഫർ ചെയ്യുകയായിരുന്നു. കോയമ്പത്തൂർ ആശുപത്രിയിൽ വെച്ചാണ് സതീഷ് മരണപ്പെട്ടത്. നാഡി ഞരമ്പുകളിൽ വിഷ ബാധ ഉണ്ടായതായി ആശുപത്രിയിൽ സ്ഥിരീകരിച്ചുവെന്ന് സഹോദരി ശിവകാമി പറഞ്ഞു. BBA ബിരുദധാരിയായ സതീഷ് പാലക്കാട് JDC കോഴ്സ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

എന്നാൽ ആശുപത്രി അധികൃതർ ചികിത്സ വൈകിയെന്ന ആരോപണം നിഷേധിച്ചു. പാമ്പ്‌ കടിയേറ്റ പാട് സതീഷിന്റെ ശരീരത്തിൽ കണ്ടിരുന്നില്ലെന്നും. കോട്ടത്തറ ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ ആസ്വാഭാവികമായതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്നും വിശദമായ പരിശോധനകൾക്കാണ് കോയമ്പത്തൂരിലേക്ക് അയച്ചത് എന്നുമാണ് കോട്ടത്തറ ആശുപത്രി അധികൃതർ പറയുന്നത്
Previous Post Next Post

نموذج الاتصال