ഭ​വാ​നി പു​ഴ​യി​ല്‍ കാ​ണാ​താ​യ യു​വാ​വി​ന്റെ മൃതദേഹം കണ്ടെത്തി

അ​ഗ​ളി: ഇന്നലെ വൈകുന്നേരം ഭവാനിപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ത​മി​ഴ്നാ​ട് പു​ല്ലൂ​ര്‍ ഡാ​മി​നു സ​മീ​പം ആ​ന​പ​ള്ളം ഊര് നി​വാ​സി ജൂ​ങ്ക​ന്‍റെ മ​ക​ന്‍ സു​രേ​ന്ദ്ര​ന്റെ  (18) മൃതദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്.  ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക്  ഇ​ല​ച്ചി​വ​ഴി​യി​ല്‍ ഭ​വാ​നി പു​ഴ​യി​ല്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ ഇ​റ​ങ്ങി​യ സുരേന്ദ്രനെ  കാണാതാവുകയായിരുന്നു.   തുടർന്ന് ഇന്നലെ അ​ഗ​ളി പോ​ലീ​സും മ​ണ്ണാ​ര്‍​ക്കാ​ട് നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്സും  രാത്രി ഏറെ ഇരുട്ടുന്നത് വരെ  തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും  ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇന്ന് രാവിലെ   മുങ്ങൽ വിദഗ്ധരുടെ സേവനം കൂടി ലഭ്യമാക്കിയ ശേഷം നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു
Previous Post Next Post

نموذج الاتصال