മണ്ണാര്‍ക്കാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് യുവാവ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി മുഹമ്മദ് ഷിബില്‍ (20) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും മൂന്ന് ഗ്രാം മയക്കുമരുന്ന് കണ്ടെത്തി. മണ്ണാര്‍ക്കാട് എസ്‌ഐ കെ.ആര്‍ ജസ്റ്റിനും സംഘവുമാണ് കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ നെല്ലിപ്പുഴയില്‍ വെച്ച് മയക്കുമരുന്ന് പിടികൂടിയത്. കഴിഞ്ഞ മാസവും മണ്ണാര്‍ക്കാട് നിന്നും നിരോധിത മയക്ക് മരുന്നായ എംഡിഎംഎ പിടികൂടിയിരുന്നു.കേസില്‍ അറസ്റ്റിലായ അട്ടപ്പാടി സ്വദേശിയില്‍ നിന്നും 1.5 ഗ്രാം മയക്കുമരുന്നാണ് കണ്ടെടുത്തത്.