അഗളി: തമിഴ്നാട്ടിൽ നിന്ന് വിനോദ യാത്രക്ക് വിദ്യാർത്ഥി ഭവാനി പുഴയിൽ മുങ്ങി മരിച്ചു. കോയമ്പത്തൂർ സായിബാബ കോവിൽ സ്വദേശി നിയാസ് (16) ആണ് മരിച്ചത്. കോയമ്പത്തൂർ സിന്ധി വിദ്യാലയയിൽ പ്ലസ്ടു വിദ്യാർത്ഥിയായ നിയാസ് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു.
ഏറെ അപകടം പതിയിരിക്കുന്ന ഭാവാനിപ്പുഴയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് അപകടം സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം ബന്ധു വീട്ടിൽ വിരുന്ന് വന്ന യുവാവ് ഇലച്ചിവഴിയിൽ പുഴയിൽ മുങ്ങി മരിച്ചിരുന്നു.
അപ്രതീക്ഷിത ഒഴുക്കും അപകട കുഴികളും ഭാവാനി പുഴയിൽ പലഭാഗങ്ങളിലുമുണ്ട്. നിരവധി ആളുകൾ അപകടത്തിൽ പെട്ട് മരിച്ചിട്ടും അപകടം പതിവായി നടക്കുന്ന ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ ഇത് വരെ അധികൃതർ തയ്യാറായിട്ടില്ലെന്ന ആക്ഷേപമുയരുന്നുണ്ട്