മണ്ണാർക്കാട്: സിവിൽ സ്റ്റേഷന് നേരെ മുൻവശം പ്രവർത്തിക്കുന്ന C T COOLBAR ഉടമ മണികണ്ഠനെ ഒരു സംഘം ആക്രമിച്ചതായി പരാതി. ഇന്നലെ രാത്രി 10.30 നാണ് സംഭവം. മദ്യപിച്ച് എത്തിയ ചിലർ കടയിൽ വന്ന് സിഗരറ്റ് ആവശ്യപ്പെടുകയും, സിഗരറ്റ് വിൽക്കാത്ത കടയാണ് ഇത് എന്ന് പറഞ്ഞപ്പോൾ എന്നാൽ താൻ എവിടെയെങ്കിലും പോയി വാങ്ങി കൊണ്ടുവന്ന് തരണം എന്ന് പറഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് മണികണ്ഠൻ പറഞ്ഞു. മർദ്ദനത്തിൽ മണികണ്ഠന്റെ താടിക്ക് പരിക്കേറ്റു. ഉടൻ മണികണ്ഠൻ പോലീസ് സ്റ്റേഷനിൽ അഭയം തേടിയതിനാൽ അനിഷ്ഠ സംഭവങ്ങൾ ഉണ്ടായില്ലെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. അക്രമത്തിൽ മണികണ്ഠന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും, കടക്ക് ചെറിയ തോതിലുള്ള നാശനഷ്ടവും ഉണ്ടായിട്ടുള്ളതായും ഗവ: ഹോസ്പിറ്റലിൽ ചികിൽസക്കായി എത്തിയപ്പോൾ അവിടെയും അക്രമി സംഘം എത്തിയതായും മണികണ്ഠൻ പറയുന്നു. മണികണ്ഠൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്
സമീപത്തെ ബാറിന്റെ ഭാഗത്ത് നിന്ന് ഇവർ വരുമ്പോൾ മറ്റൊരു ബൈക്ക് യാത്രക്കാരനുമായി വഴക്കിടുന്ന CCTV ദൃശ്യങ്ങൾ വ്യാപാരി നേതാക്കൾ പുറത്ത് വിട്ടു.
പോലീസ് ഈ വിഷയത്തിൽ ക്യത്യമായ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് അക്രമത്തിനിരയായ മണികണ്ഠന്റെ സ്ഥാപനം സന്ദർച്ച ഏകോപന ഭാരവാഹികളായ ബാസിത്ത് മുസ് ലിം, രമേഷ് പൂർണ്ണിമ, ഡേവിസൺ എന്നിവർ ആവശ്യപ്പെട്ടു.