വായനാദിനാചരണം നടത്തി. വായനാ ദിനാചരണത്തോടനുബന്ധിച്ച് സാഹിത്യ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി Dr. വിശാൽ ജോൺസൺ ( ഇന്ത്യൻ ഫിലിം ലിറിസിസ്റ്റ് & യുവ ക്ഷേത്ര മുണ്ടൂർ മലയാള അധ്യാപകൻ) ഉദ്ഘാടനം ചെയ്തു. തുടർന്ന് Dr വിശാൽ ജോൺസൺ കുട്ടികൾക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു. ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനവും കുട്ടികളുടെ കവിതയരങ്ങ്, വായനാ മത്സരം എന്നിവയും നടന്നു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജിഷ, സ്റ്റാഫ് സെക്രട്ടറി സിജു സാമുവൽ എന്നിവർ പങ്കെടുത്തു