മണ്ണാർക്കാട്: അലനല്ലൂരിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കരിമ്പുഴ വാക്കടപ്പുറം കള്ളിവളപ്പിൽ ഷാജഹാനും (40), ഫസീല (23)യും ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അലനല്ലൂർ മുണ്ടത്ത് പള്ളിക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാറും കോഴി വണ്ടിയും തമ്മിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻതന്നെ ഇവരെ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാക്കടപ്പുറം കള്ളിവളപ്പിൽ ഷാജഹാനും സഹോദരിയുടെ മക്കളായ ഫൗസിയയും ഫസീലയുമാണ് കാറിൽ ഉണ്ടായിരുന്നത്. ഫൗസിയയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്