അഗളി ഗവണ്മെന്റ് ഹയർസക്കന്ററി സ്കൂളിലെ പ്ലസ് ടൂ വിദ്യാർഥിനിയായ വിസ്മയ (19) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ഞായറാഴ്ച രാത്രിയായിരുന്നു മരണം. നായ്ക്കർപാടി കാവുങ്കൽ മനീഷിന്റെ ഭാര്യയാണ് മരിച്ച വിസ്മയ.
വയറു വേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് നാല് ദിവസം മുൻപ് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും വിസ്മയ ചികിത്സ തേടിയിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ദ ചികിൽസക്കായി ഞായറാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റമോർട്ടം നടത്തും.