പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: രണ്ട് പേർ അറസ്റ്റിൽ

തേഞ്ഞിപ്പലം | പ്രായപൂർത്തിയാവാത്ത പെണ്കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പാലക്കാട് സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ.

പാലക്കാട് സ്വദേശി അകത്തെതറ  അഭിലാഷ് (24),  മലമ്പുഴ സ്വദേശി  വരുൺ കുമാർ (21) എന്നിവരെയാണ് തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ എൻ ബി ഷൈജു,എസ് ഐ ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ആറുമാസം മുമ്പാണ് പരാതിക്കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയുമായി അഭിലാഷ് പരിചയത്തിലായത്. തുടർന്ന് കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാല ബസ്റ്റോപ് പരിസരത്ത് വെച്ചു പ്രതികളോടൊപ്പം കാറിൽ കയറ്റി പരപ്പനങ്ങാടി കെട്ടുങ്ങൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ചു ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു
Previous Post Next Post

نموذج الاتصال