മണ്ണാർക്കാട്: ഇന്നലെ വൈകുന്നേരം മുതൽ കാണാതായ യുവാവിന് വേണ്ടി കുന്തിപുഴയിൽ തിരച്ചിൽ. കണ്ടമംഗലം സ്വദേശി സജിനെയാണ് (28) കാണാതായത്. ഇന്ന് സജിൻ്റെ ബൈക്കും വസ്ത്രങ്ങളും ചെരിപ്പും മൊബൈലും കൂട്ടുകാർ കുന്തിപ്പുഴയുടെ തീരത്ത് നിന്ന് കണ്ടെത്തിയതോടെയാണ് പുഴയിൽ ഇറങ്ങിയതാകാമെന്ന സംശയ ഉയർന്നത്. പോത്തോഴിക്കടവിന് മുകൾ ഭാഗത്തായാണ് വസ്ത്രങ്ങളും മറ്റും കണ്ടെത്തിയത്. പോലീസ്, ഫയർഫോഴ്സ്,സിവിൽ ഡിഫൻസ് പ്രവർത്തകർ,നാട്ടുകാർ തുടങ്ങിയവർ കുന്തിപ്പുഴയിൽ തിരച്ചിൽ തുടരുകയാണ്