സംസ്ഥാനത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻ കോയ വിഭാഗമായി പ്രവർത്തിച്ചിരുന്ന സംസ്ഥാന കമ്മറ്റിയും ജില്ലാ കമ്മറ്റികളും റജിസ്ട്രേഡ് സംഘടനയായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായി "യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ" (യു.എം.സി) എന്ന പേരിൽ സംസ്ഥാന തലത്തിലും പാലക്കാട് ജില്ലയിലും സംഘടന രൂപീകരിച്ച് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി മണ്ണാർക്കാട്ടും യു എം സി ക്ക് യൂണിറ്റ് രൂപീകരിച്ചു.
വ്യാപാര - വ്യവസായ- സേവന രംഗത്ത് മുതൽമുടക്കോ , നൈപുണ്യമോ കൈമുതലാക്കി ജീവിത മാർഗ്ഗം തേടുന്നവരുടെ സംസ്ഥാന തല കൂട്ടായ്മയായാണ് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ എന്ന സംഘടന പ്രവർത്തിക്കുന്നത്
ചെറുകിട-ഇടത്തരം വ്യാപാരികളുടെയും , ചെറുകിട വ്യവസായികളുടെയും , വിവിധ മേഖലകളിൽ സേവന ദാതാക്കളായി പ്രവർത്തിക്കുന്നവരുടെയും വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്നായി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് യു എം സി രൂപീകരിച്ചത്. ജി എസ് ടി ഉൾപ്പടെയുള്ള നിയമങ്ങൾ തൊഴിൽ രംഗത്ത് ഒട്ടേറെ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ സംഘടനയിലെ അംഗങ്ങളുടെ ആവശ്യങ്ങൾ ഭരണതലത്തിലും ഉദ്യോഗസ്ഥ തലങ്ങളിലും കൃത്യമായ ഇടപെടലുകളോടെ പരിഹാരം കാണാൻ തക്ക രീതിയിലുള്ള സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ യു എം സി ക്ക് ശക്തമാണ്.
5 ലക്ഷം രൂപ വരെയുള്ള "വ്യാപാരി സുരക്ഷ " അപകട സംരക്ഷണ ഇൻഷുറൻസ് പദ്ധതിയും , വ്യാപാര സ്ഥാപനങ്ങളുടെ സംരക്ഷണത്തിന്നായി "വ്യാപാര സ്ഥാപന സുരക്ഷ " ഇൻഷുറൻസ് പദ്ധതിയും കുറഞ്ഞ നിരക്കിൽ യു എം സി നടപ്പാക്കി വരുന്നു.
വ്യാപാരികളുടെ സാമ്പത്തിക വിഷമതകൾക്ക് പരിഹാര മാർഗ്ഗങ്ങൾക്കായി യു എം സി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ "പാലക്കാട് ഡിസ്ട്രിക് മർച്ചന്റ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി " രൂപീകരിച്ചുo സംഘടന പ്രവർത്തിച്ച് വരുന്നു.
ഇത്തരത്തിൽ വ്യാപാര വ്യവസായ സേവന മേഖലക്ക് ഉപകാരപ്രദമായി പ്രവർത്തിക്കുന്ന യു എം സി ക്ക് മണ്ണാർക്കാട്ടെ വ്യാപാര സമൂഹത്തിന്നായി യൂണിറ്റിന്റെ രൂപീകരണ യോഗം ചേർന്നു. ഫിറോസ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ യു എം സി സംസ്ഥാന തല കോർഡിനേറ്റർ കെ എം കുട്ടി ഉൽഘാടനം ചെയ്തു. യു എം സി ജില്ലാ വൈസ് പ്രസിഡന്റ് പി ജെ കുര്യൻ നിരീക്ഷകനായി പങ്കെടുത്തു.
മണ്ണാർക്കാട് യൂണിറ്റ് ഭാരവാഹികളായി
ഫിറോസ് ബാബു (പ്രസിഡന്റ്) സലാം കരിമ്പന (ജനറൽ സെക്രട്ടറി), സാജൻ തോമസ് (ട്രഷറർ) അലി ഹാജി , ഫിറോസ് സി എം (വൈസ് പ്രസിഡന്റുമാർ) വി കെ ഹനീഫ, ഹരിദാസൻ കെ (സെക്രട്ടറിമാർ ) എന്നിവരടക്കം 51 അംഗ പ്രവർത്തക സമിതിയേയും തിരഞ്ഞെടുത്തു.