കൊമ്പത്ത് വീണ്ടും അപകടം; ഒരാള്‍ക്ക് പരിക്കേറ്റു

കോട്ടോപ്പാടം: ദേശീയപാതയില്‍ കൊടക്കാട് കൊമ്പത്ത് മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. തെങ്കര ചങ്കരത്ത് അബ്ദുള്‍ കാദറി (33)നാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊമ്പം വളവില്‍ വെച്ചായിരുന്നു അപകടം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിര്‍ദിശയില്‍ വരികയായിരുന്ന മിനി പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ കാദറിനെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊമ്പം വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ച് മേലെ കൊടക്കാട് സ്വദേശി സതീഷിന് പരിക്കേറ്റിരുന്നു .ഇടിയില്‍ നിയന്ത്രണം വിട്ട കാര്‍ വെണ്ണക്കാട്ടില്‍ മൂസയുടെ വീടിന് മുന്നിലേക്ക് പാഞ്ഞ് കയറി മറിയുകയായിരുന്നു. കൊമ്പം വളവിന് സമീപം ഒരു മാസത്തിനിടെ നാലോളം അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ദേശീയപാതയില്‍ ഈ ഭാഗത്ത് നവീകരണം നടന്നതോടെ വാഹനങ്ങള്‍ അമിത വേഗത്തില്‍ സഞ്ചരിക്കുന്നതായാണ് ആക്ഷേപം. വളവിന് സമീപത്തായി മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റോ ഇല്ലതാനും. ഇതാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്. കൊമ്പം വളവില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇവിടെ ഗതാഗത മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ സുബൈര്‍ കൊടക്കാട് ആവശ്യപ്പെട്ടു.
Previous Post Next Post

نموذج الاتصال