പാലക്കാട് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് 52കാരൻ മരിച്ചു

പാലക്കാട്‌  : കൊടുവായൂരില്‍ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് 52കാരൻ മരിച്ചു. കൊടുവായൂരില്‍ ആണ് സംഭവം. പെരുവെമ്പ് വാഴക്കോട് ചന്ദ്രൻ ആണ് മരിച്ചത് . കൊടുവായൂർ കൈലാസ് നഗറില്‍ വെച്ച് ഇന്നലെ ഉച്ചയ്ക്കാണ്  സംഭവം.  യന്ത്രം ഉപയോഗിച്ച്‌ പുല്ലു വെട്ടുന്നതിനിടെ ഇയാള്‍ക്ക് തേനീച്ചയില്‍ നിന്നും കുത്തേല്‍ക്കുകയായിരുന്നു. 

പുല്ലിനിടെ ഉണ്ടായിരുന്ന തേനീച്ച കൂട്ടമാണ് ചന്ദ്രനെ ആക്രമിച്ചത്. കുത്തേറ്റ ഉടൻ തന്നെ ഇയാളെ നാട്ടുകാരും ബന്ധുക്കളുമടക്കം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Previous Post Next Post

نموذج الاتصال