മണ്ണാർക്കാട്: മോട്ടോർ സൈക്കിളിൽ കടത്താൻ ശ്രമിച്ച മാൻ കൊമ്പുകളുമായി മെഴുകുംപാറ സ്വദേശികളായ സന്ദീപ്, പ്രഭാത്, എറണാകുളം മഞ്ഞാങ്കുഴി വീട്ടിൽ മഹേഷ് എന്നിവർ പിടിയിൽ. പാലക്കാട് ഫ്ലയിംഗ് സ്ക്വാഡും മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. മോട്ടോർ സൈക്കിളിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മാൻകൊമ്പുകൾ
ഫോറസ്റ്റ് ഓഫീസർ അബ്ദുൾ റസാഖ്, മണ്ണാർക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.സുബൈർ, മണ്ണാർക്കാട് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ.രാജേഷ് കുമാർ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) എൻ.പുരുഷോത്തമൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി