മണ്ണാർക്കാട്: രണ്ട് വർഷമായി മുടങ്ങി കിടക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റുകൾ ജില്ലയിൽ റജിസ്ട്രേഡ് ടൂർണ്ണമെന്റ് കമ്മറ്റികൾക്ക് കീഴിൽ സംഘടിപ്പിക്കും, സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം.
മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ ഹാളിൽ നടന്ന സെവൻസ് ഫുട്ബോൾ ജില്ലാ കമ്മറ്റി യോഗം അസോസിയേഷൻ ജില്ലാ കമ്മറ്റി യോഗം സംസ്ഥാന പ്രസിഡന്റ് കെ എം ലെനിൻ ഉൽഘാടനം ചെയ്തു.
ടൂർണ്ണമെന്റുകളിൽ നിന്നും ലഭിക്കുന്ന ലാഭ വിഹിതം നിർധനരായ രോഗികൾക്ക് ചികിൽസാ ധനസഹായമായി നൽകുന്നതിനും പ്രാദേശികമായ വികസന പ്രവർത്തനങ്ങൾക്കും പുതിയ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുന്നതിനുള്ള ക്യാമ്പുകളടക്കമുള്ള പ്രോൽസാഹന പദ്ധതികൾ നടപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു.
എസ് എഫ് എ ജില്ലാ പ്രസിഡന്റ് എം മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി വാഹിദ് കുപ്പുത്ത്, ജില്ലാ ട്രഷറർ കെ കൃഷ്ണൻ കുട്ടി, ജില്ലാ കമ്മറ്റിയഗം
നസീർ എടത്തനാട്ടുകര, എം എഫ് എ ജനറൽ സെക്രട്ടറി ഫിറോസ് ബാബു, യൂസഫ് ചെർപ്പുളശ്ശേരി, തുടങ്ങിയവർ പ്രസംഗിച്ചു.