അട്ടപ്പാടി: പോഷകാഹാര കുറവ് മൂലം ശിശുമരണ നിരക്ക് വർദ്ധിച്ച അട്ടപ്പാടിയിൽ പോഷകാഹാരകുറവ് പരിഹരിക്കുക ജീവിത ഭക്ഷ്യ രീതി മെച്ചപ്പെടുത്തുക എന്ന ബോധവത്കരണവുമായി ട്രൈബൽ എഡ്യൂക്കേഷൻ റിസേർച്ച് സെന്റർ (തമ്പ്) യൂണിസേഫ്ന്റെ സഹായത്തോടെ ഊരുകളിൽ നടന്നു വരുന്ന നാടകത്തിന്റെ നൂറ്റി ഒന്നാമത് അവതരണം അഗളി ക്യാമ്പ് സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിൽ നടന്നു.
നമ്മത്ത് കനവ് നാടകവണ്ടിയാണ് അട്ടപ്പാടിയിലെ മുഴുവൻ ഊരിലും നാടകം അവതരിപ്പിക്കുന്നത്.
നാടകത്തിന്റെ വിജയാഘോഷത്തിന്റെ ഉദ്ഘാടനവും ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയെ ആദരിക്കലും സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ വി സുധാകരൻ നിർവഹിച്ചു.
നഞ്ചിയമ്മയുടെ കലാരംഗത്തെ സംഭവനകളെ വിലയിരുത്തി സാഹിത്യ കാരൻ ശരത് ബാബു താച്ചമ്പാറ സംസാരിച്ചു. തമ്പ് ചെയർമാനും ഗോത്ര ഭൂമി പത്രതിപരുമായ രാജേന്ദ്ര പ്രസാദ് ആദ്യക്ഷത വഹിച്ചു. വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ വി എ ലത്തീഫ്. നാടകപ്രവർത്തകരായ കെ എ രാമു. രമേശ്, ലക്ഷ്മി ഉണ്ണികൃഷ്ണൻ എന്നിവരും സംസാരിച്ചു.
തുടർന്ന് നടന്ന ഗോത്ര വിഭാഗംത്തിന്റെ അതിജീവനത്തിൽ വിവരവകാശത്തിന്റെ പങ്ക് എന്ന വിഷയത്തിൽ ചർച്ചനടന്നു