വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു

ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ കാഞ്ഞിരം പാറയിൽ നടന്ന ബൈക്കപകടത്തിൽ ശ്രീകൃഷ്ണപുരം എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥി മരിച്ചു. എറണാകുളം സ്വദേശിയായ ദേവനാരായണനാണ് (22) മരിച്ചത്. കൂടെയുണ്ടായിരുന്ന പട്ടാമ്പി സ്വദേശിയായ വിഷ്ണു KR( 22 )  ഗുരുതര പരിക്കുകളോടെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കാഞ്ഞിരംപാറ യിൽ വച്ച് ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്, ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ഓടെയാണ് അപകടം

ബൈക്ക് നിയന്ത്രണം തെറ്റി ഇടതുഭാഗത്തുള്ള ഒരു റബ്ബർ മരത്തിൽ ഇടിക്കുകയായിരുന്നു. മോട്ടോർ സൈക്കിൾ ഓടിച്ച എഞ്ചിനീയറിംഗ് കോളേജിലെ IT 4th ഇയർ വിദ്യാർത്ഥി ദേവനാരായണൻ അടുത്തുള്ള മിത്ര ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
Previous Post Next Post

نموذج الاتصال