യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

മണ്ണാര്‍ക്കാട്: കാണാതായ യുവാവിനെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തെങ്കര,പറശ്ശീരി,ചെപ്പുള്ളി കളത്തില്‍ വീട്ടില്‍ മുഹമ്മദ് റഫീഖ് (35) ആണ് മരിച്ചത്.ഇയാളെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു.ഇത് സംബന്ധിച്ച് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തിരുന്നു.അന്വേഷണം നടത്തി വരുന്നതിനിടെയാണ് റഫീഖിനെ നൊട്ടമല നെല്ലിപ്പുഴ ഈശ്വരമണ്ണില്‍ സ്വകാര്യ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തോട്ടത്തില്‍ തേങ്ങയിടാന്‍ എത്തിയവരാണ് മൃതദേഹം കണ്ടത്.മണ്ണാര്‍ക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Previous Post Next Post

نموذج الاتصال