യുവാവിന്റെ മരണത്തിന് പിറകിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന് കുടുംബം

മണ്ണാർക്കാട്: നെല്ലിപ്പുഴ സ്വകാര്യ റബര്‍ തോട്ടത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തിന് പിറകിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന് കുടുംബം.  മണലടി സ്വദേശി മുഹമ്മദ് റഫീഖിന്റെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്.  ഈ മാസം 13 ന് രാത്രി മുതലാണ് റഫീഖിനെ കാണാതായത്. മിസ്സിങ്ങ് കേസ് എടുത്ത് പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് 15 ന് രാവിലെ നെല്ലിപുഴയുടെ തീരത്ത് റഫീഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റഫീഖിന് പ്രദേശത്തെ ചിലയാളുകളിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്. നാട്ടിലെ ചില വ്യക്തികളിൽ നിന്നും റഫീഖ് പലിശക്ക് കടമെടുത്ത പണം തിരിച്ചടക്കാത്തതിനാൽ കടുത്ത ഭീഷണി നേരിട്ടിരുന്നതായി റഫീഖിന്റെ കുടുംബം പറയുന്നു. റഫീഖിനെ അന്വേഷിച്ച് വീട്ടിലും ഒരു സംഘം ആളുകൾ എത്തിയിരുന്നതായും കുടുംബം പറഞ്ഞു. ഫർണിച്ചർ നിർമ്മിച്ച് വിൽപ്പന നടത്തിയാണ് റഫീഖും കുടുംബവും ജീവിച്ചിരുന്നത്.
Previous Post Next Post

نموذج الاتصال