കൃഷി നശിപ്പിച്ചിരുന്ന 42 കാട്ടുപന്നികളെ വെടിവച്ചുകൊന്നു

ഷൊർണൂർ: കുളപ്പുള്ളി കണയം പ്രദേശത്ത് കൃഷി നശിപ്പിച്ചിരുന്ന 42 കാട്ടുപന്നികളെ ഒറ്റദിവസംകൊണ്ട്‌ വെടിവച്ചു കൊന്നു. കാട്ടുപന്നികളെ വെടിവച്ച്‌ കൊല്ലുന്നതിന്‌ അനുമതിയുള്ള എം പാനൽ ലിസ്റ്റ് അംഗം എം എം  സക്കീർ ഹുസൈന്റെ നേതൃത്വത്തിലുളള എട്ടംഗ സംഘമാണ് പന്നികളെ വെടിവച്ച്‌ കൊന്നത്.  ചൊവ്വാഴ്‌ച പുലച്ചെ തുടങ്ങിയ ദൗത്യം വൈകിട്ട് 3.30 വരെ നീണ്ടു നിന്നു.  ഒരാഴ്ച മുമ്പ്‌ കർഷകരുടെ ആവശ്യപ്രകാരം ഒന്നാംവാർഡ് കൗൺസിലർ ഫാത്തിമത്ത് ഫർസാന  നഗരസഭ ചെയർമാൻ എം കെ ജയപ്രകാശിന് നിവേദനം നൽകിയിരുന്നു. ചെയർമാൻ നഗരസഭ സെക്രട്ടറിയെ അറിയിച്ചശേഷം സക്കീർ ഹുസൈനെ ചുമതലപ്പെടുത്തുകയായിരുന്നു.  സംസ്ഥാനത്ത്‌ ആദ്യമായാണ് ഇത്രയും അധികം കാട്ടുപന്നികളെ ഒരുദിവസം വെടിവച്ചു കൊല്ലുന്നത്‌. നടപടി കർഷകർക്കും ജനങ്ങൾക്കും ഏറെ ആശ്വസമായി.  ഡിഎഫ്ഒയുടെ പാനലിൽ ഉൾപ്പെട്ട തോക്ക് ലൈസൻസികളായ അബ്ബാസ് കരിങ്കറ, വാസുദേവൻ, ശ്രീനാഥ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നഗരസഭ ചെയർമൻ എം കെ ജയപ്രകാശ്, നഗരസഭ അംഗങ്ങളായ ഫാത്തിമത്ത് ഫർസാന,   പ്രസാദ്, സിപിഐ എം കണയം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി രാമകൃഷ്ണൻ, മൊയ്‌തീൻ കുട്ടി, കർഷകരായ രാമൻ, മൊയ്‌ദു, അജു, റഷീദ്,  ഹെൽത്ത് വിഭാഗം ജീവനക്കാരായ കിരൺകുമാർ, സുചിത്ര, ശാലിനി വർഗീസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു
Previous Post Next Post

نموذج الاتصال