സമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചു യുവാവ് അറസ്റ്റിൽ

ശ്രീകൃഷ്ണപുരം: സമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസിൽ ഇരുപത്കാരൻ അറസ്റ്റിൽ. തൃശ്ശൂർ മാറേക്കൽ കണ്ണറ കദളിപ്പറമ്പിൽ ഫിലിപ്പോസാണ് അറസ്റ്റിലായത്. സ്നാപ്പ് ചാറ്റിലൂടെയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടതെന്ന് ശ്രീകൃഷ്ണപുരം എസ്.എച്ച്.ഒ  കെ. എം ബിനീഷ് പറഞ്ഞു. ഓഗസ്റ്റ് ആറിന് പാലക്കാട് കോട്ടയിലെത്തിച്ചും, ഒക്ടോബർ എട്ടിന് കടമ്പഴിപ്പുറത്തെത്തിച്ചും പീഡിപ്പിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
Previous Post Next Post

نموذج الاتصال