‘പ്രഭ’ പദ്ധതിയുമായി എൻ എസ് എസ്

മണ്ണാർക്കാട് : കുമരംപുത്തൂർ കല്ലടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശാരീരിക പരിമിതികൾ നേരിടുന്നവർക്ക് ആവശ്യമായ പിന്തുണാ സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം ആവിഷ്കരിച്ച ‘പ്രഭ’ പദ്ധതിയുടെ ഭാഗമായി നാട്ടുകൽ കാരുണ്യ അഗതി മന്ദിരത്തിലേക്ക് വീൽചെയറും ബെഡ്ഷീറ്റുകളും നൽകി. പ്രിൻസിപ്പാൾ എം ഷഫീഖ് റഹ്മാൻ ക്ലസ്റ്റർതല ഉദ്ഘാടനം നിർവ്വഹിച്ചു. എൻ എസ് എസ് മണ്ണാർക്കാട് ക്ലസ്റ്റർ കൺവീനർ കെ എച്ച് ഫഹദ് അധ്യക്ഷനായി.പ്രോഗ്രാം ഓഫീസർ ജസി ചാക്കോ, ടി.പി മുഹമ്മദ് മുസ്തഫ, അബ്ദുൽ ഹാദി അറയ്ക്കൽ, അനസ് എന്നിവർ സംബന്ധിച്ചു. വളണ്ടിയർമാരായ വി.എൻ അഭിനവ്, പി അനുപമ, അൻഷാദ്, കെ അജ് വാദ്, റിസ്‌വാന, ഷാന,അജയ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

نموذج الاتصال