ആര്യമ്പാവിലുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെന്നിയൂർ സ്വദേശി മരിച്ചു

മണ്ണാർക്കാട്: ആര്യമ്പാവിന് സമീപമുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വെന്നിയുർ കപ്രാട് തണ്ടാംപറമ്പിൽ അപ്പുണ്ണിയുടെ മകൻ രാമചന്ദ്രൻ (50) മരിച്ചു. അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ വെന്നിയുർ കപാട് പടിക്കപറമ്പിൽ പരേതരായ കുമാരൻ - ദേവകിയമ്മ എന്നിവരുടെ മകൻ ഗോപി (48) കഴിഞ്ഞ 22 ന് മരണപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ 15 ന് രാത്രി 10.15 ന് മണ്ണാർക്കാട് ആര്യമ്പാവിന് സമീപം കൊമ്പത്ത് വെച്ചായിരുന്നു അപകടം. രാമചന്ദ്രൻ കുടുംബ സമേതം തൃശ്ശൂരിൽ പോയി മടങ്ങവെയാണ് അപകടം.

ഇവർ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപിയും രാമചന്ദ്രനും പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
Previous Post Next Post

نموذج الاتصال