25ഗ്രാം എം.ഡി.എം.എയുമായി യുവാവ് പെരിന്തൽമണ്ണ പോലീസിന്റെ പിടിയിൽ

പെരിന്തൽമണ്ണ:  മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഒരാള്‍ കൂടി പെരിന്തല്‍മണ്ണ പോലീസിന്‍റെ പിടിയിലായി. താഴേക്കോട് അരക്കുപറമ്പ് സ്വദേശിയായ മുഹമ്മദ് ഫാസിൽ (26) നെയാണ് പാതായ്ക്കര വച്ച് പിടികൂടിയത്. ഒരു മാസത്തിനുള്ളില്‍ പെരിന്തല്‍മണ്ണ പോലീസ് നടത്തിയത് കോടികളുടെ ലഹരിവേട്ട. 

ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍  യുവാക്കളേയും സ്ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളേയും ലക്ഷ്യം വച്ച്  കേരളത്തിലേക്ക് കടത്തുന്നതായും ആവശ്യക്കാര്‍  പറയുന്ന സ്ഥലത്തെത്തിച്ചു കൊടുത്ത്   വില്‍പന നടത്തുന്ന സംഘത്തെ കുറിച്ച്  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ്  IPS ന്  ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ   DYSP  എം.സന്തോഷ് കുമാര്‍, എന്നിവരുടെ  നേതൃത്വത്തിൽ പെരിന്തല്‍മണ്ണ സി.ഐ. സി.അലവിയും സംഘവും  നടത്തിയ പരിശോധനയിലാണ്  അരക്കുപറമ്പ് സ്വദേശി മുഹമ്മദ് ഫാസിലിനെ പിടികൂടാനായത്.

 മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ്, ഡിവൈഎസ്പി ,  എം.സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍   പെരിന്തല്‍മണ്ണ സി.ഐ അലവി.സി,  SI യാസിർ, SI തുളസി എ.എസ്.ഐ ബൈജു, SCPO ഉല്ലാസ് കെ.എസ്, CPO മാരായ ഷജീർ , അജിത്കുമാർ , ഷൈജു മാത്യൂ , ഷാലു, സൽമാൻ ,  എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Previous Post Next Post

نموذج الاتصال