പെരിന്തൽമണ്ണ: സിന്തറ്റിക് ലഹരിമരുന്നിനത്തില്‍ പെട്ട എംഡിഎംഎ മയക്കുമരുന്നുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണ പോലീസിന്‍റെ പിടിയില്‍. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശികളായ കുന്നുംപുറം നൗഫല്‍ (28), പുളിക്കല്‍ പലേക്കോട് മന്‍സൂര്‍ (29) എന്നിവരെയാണ് പെരിന്തല്‍മണ്ണ സി.ഐ.സി അലവി യുടെ നേതൃത്വത്തില്‍ എസ്.ഐ. മുഹമ്മദ് യാസിറും സംഘവും പിടികൂടിയത്. മാരക മയക്കുമരുന്ന് ഗണത്തില്‍ പെട്ട മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍ (എംഡിഎംഎ) , എല്‍.എസ്.ഡി തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകള്‍ ഏജന്‍റുമാര്‍ മുഖേന അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിച്ച് വന്‍ ലാഭമെടുത്ത് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ചും ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്തെത്തിച്ച് കൊടുക്കുന്ന കണ്ണികളെ കുറിച്ചും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ , സി.ഐ.സി.അലവി എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ.മുഹമ്മദ് യാസിര്‍, ജില്ലാആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെരിന്തല്‍മണ്ണ ടൗണിന് സമീപം വച്ച് കാറില്‍ വില്‍പനയ്ക്കായെത്തിച്ച 35 ഗ്രാം എംഡിഎംഎ യുമായി കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി കളെ അറസ്റ്റ് ചെയ്യാനായത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ഗ്രാമിന് 2700 മുതല്‍ 3500 വരെ വിലയിട്ടാണ് എത്തിച്ച് കൊടുക്കുന്നതെന്നും രാത്രി യിലാണ് കൂടുതല്‍ വില്‍പന നടക്കുന്നതെന്നും പറയുന്നു . സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് സൂചന ലഭിച്ചിട്ടുള്ളതായും അവര്‍ നിരീക്ഷണത്തിലാണെനും ലഹരിക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും നടപടികളും തുടരുമെന്നും പെരിന്തല്‍മണ്ണ സി.ഐ.സി.അലവി അറിയിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐ.പി.എസ് ന്‍റെ നേതൃത്വത്തില്‍ , ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ , പെരിന്തല്‍മണ്ണ സി.ഐ.സി.അലവി, എസ്.ഐ എ.എം. മുഹമ്മദ് യാസിര്‍, എ.എസ്.ഐ.ബൈജു
ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്