മുളകുപൊടിയെറിഞ്ഞ് മാലപറിക്കല്‍; പ്രതിയെ പൊക്കി പൊലീസ്

മുളക് പൊടിയെറിഞ്ഞ് യുവതിയുടെ മാല കവരാന്‍ ശ്രമിച്ചയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊന്നാനി പൊലീസ്. പിടിയിലായത് വര്‍ക്ക്‌ഷോപ്പ് ഉടമ. എടപ്പാള്‍ തലമുണ്ടയിലെ ടൈലറിങ് ഷോപ്പില്‍ ഒരു ദിവസം മുമ്പായിരുന്നു കവര്‍ച്ചാശ്രമം. കാട്ടുകമ്പാല സ്വദേശി പെരുമ്പള്ളി പറമ്പില്‍ സുമേഷിനെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരും സംഘവും ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. എടപ്പാളില്‍ വര്‍ക്ക് ഷോപ്പ് നടത്തുകയാണ് ഇയാൾ. എടപ്പാൾ തലമുണ്ടയിൽ ട്രൈലറിങ്ങ് ഷോപ്പ് നടത്തുന്ന ചെമ്പ്രയിൽ മണികണ്ഠന്റെ ഭാര്യ സിന്ധുവിന്റെ മാല കവരാനായിരുന്നു ഇയാൾ ശ്രമിച്ചത്. കടയിൽ ഉപഭോക്താവിനെ പോലെയെത്തി അൽപ്പസമയം ചിലവഴിച്ച ശേഷം സിന്ധുവിന്റെ കണ്ണിൽ മുളക്പൊടിയെറിഞ്ഞ് മാല കവരാനായിരുന്നു ശ്രമം. സിന്ധുവിന്റെ ചെറുത്ത് നിൽപ്പിൽ ദൗത്യം  പൂർണ്ണമായും വിജയിച്ചില്ല. അവിടെ നിന്ന് ഇയാൾ രക്ഷപ്പെടുന്നതിന്റെ സിസിടീവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.


കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമം; ചെറുത്ത് നിന്ന് യുവതി

വാർത്ത വിശദമായി👇


 സിസിടീവിയിൽ ആളുടെ മുഖമോ, വാഹനത്തിന്റെ നംബറോ വ്യക്തമായിരുന്നില്ല. പക്ഷേ ആ ദുർഘട കടമ്പകളെല്ലാം മറികടന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞു. എസ്. ഐ എൻ. ആർ. സുജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ രഘു, സുനീഷ്, വിനീത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു
Previous Post Next Post

نموذج الاتصال