ശ്രീകൃഷ്ണപുരം എഞ്ചിനീയറിങ്ങ് കോളേജിൽ തെരുവ് നായ ശല്ല്യം രൂക്ഷം; വിദ്യാർത്ഥിക്ക് കടിയേറ്റു, പ്രതിഷേധം

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചു. ഇന്നലെയാണ് സംഭവം.  ശ്രീകൃഷ്ണപുരം ഗവൺമെന്റ് എഞ്ചിനിയറിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയെയാണ് നായ കടിച്ചത്. കോളേജ് കോമ്പോണ്ടിനകത്തു വെച്ചാണ് നായ വിദ്യാർത്ഥിയെ ആക്രമിച്ചത്. ക്യാമ്പസിനകത്തെ തെരു നായ ശല്യത്തെ പറ്റി നിരന്തരം പരാതിപെട്ടിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ക്ലാസ് മുറികളിലും പരിസരത്തും  തെരുവുനായ്ക്കളുടെ ശല്യമാണെന്ന് പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല. തെരുവ് നായ ശല്യത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിലെത്തി ചികിത്സ തേടി.
Previous Post Next Post

نموذج الاتصال