പലതരം വിവാഹ വാർത്തകളെക്കുറിച്ചും കേട്ടിട്ടുണ്ടെങ്കിലും, മരങ്ങളെ തമ്മിൽ വിവാഹം കഴിപ്പിക്കുന്ന വാർത്ത വളരെ അപൂർവ്വമാണ്. പാലക്കാട് നിന്നാണ് കൗതുകമുള്ള വാർത്ത, ഇവിടെ താലി ചാർത്തി വിവാഹിതരായത് രണ്ട് മരങ്ങൾ തമ്മിലാണ്. ഒരു ഗ്രാമത്തിലെ ജനതയുടെ മതപരവും ആചാരപ്രകാരവുമുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് ആൽ മരത്തേയും, ആര്യവേപ്പിനേയും തമ്മിൽ വിവാഹം കഴിപ്പിച്ചത്. താലിയും പൂജാ സാധനങ്ങളും, ചെണ്ടയും, വാദ്യമേളങ്ങളും, ആരവവും നിലവിളക്കും മഞ്ഞപ്പുടവയുമെല്ലാം ഈ കല്ല്യാണത്തിലുമുണ്ട്. എല്ലാ ചടങ്ങുകളോടും കൂടിയ ഈ വിവാഹ ചടങ്ങിൽ 300 ഓളം പേർക്ക് സദ്യ വിളമ്പി. നിരവധി പേരാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്