നരബലി| കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണം - വിസ്ഡം യൂത്ത്

മണ്ണാർക്കാട് : സമൂഹ മനസ്സാക്ഷിയ ഞെട്ടിച്ച നരബലി  നടത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിസ്ഡം യൂത്ത് പ്രൊഫൈസ് ജില്ലാ പ്രചരണ സംഗമം ആവശ്യപ്പെട്ടു.

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അധാർമ്മിക പ്രവർത്തനങ്ങളും ആത്മീയ ചൂഷണങ്ങളും  തിരിച്ചറിഞ്ഞ്  സമൂഹം ജാഗ്രത പാലിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ലഹരിയുടെ മറവിൽ നടക്കുന്ന വിവിധ തരം അതിക്രമങ്ങളെ പ്രതിരോധിക്കാൻ വാർഡു തല ജാഗ്രതാ സമിതികൾ രൂപീകരിക്കുകയും സമൂഹത്തിലെ ഉന്നത ജീവിത നിലവാരം പുലർത്തുന്ന പ്രൊഫഷണലുകളായ വ്യക്തികൾ തങ്ങളുടേതായ ഇടങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുന്നോട്ട് വരിയും ചെയ്യണമെന്ന് പ്രചരണ സംഗമം ആവശ്യപ്പെട്ടു. 2023 ജനുവരി 28, 29 തീയ്യതികളിൽ കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന പ്രൊഫൈസ് പ്രൊഫഷണൽ ഫാമിലി കോൺഫറൻസിൻ്റെ പ്രചാരണാർത്ഥമാണ് സംഗമം സംഘടിപ്പിത്.

വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ. താജുദ്ധീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു. 
സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ ഒ എടത്തനാട്ടുകര അദ്ധ്യക്ഷം വഹിച്ചു. 

ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി മുജീബ് സലഫി , മൂസ സ്വലാഹി ട്രഷറർ നൗഫൽ കളത്തിങ്കൽ, പ്രഫഷണൽ വിംഗ് സംസ്ഥാന ഭാരവാഹികളായ ഇർഷാദ് പറളി, റഫീൽ പിയു അസീസ് സ്വലാഹി, സലീം പള്ളിക്കുന്ന്, അമീർ തച്ചമ്പാറ, മഷ്ബൂബ് ഒലവക്കോട്, സലാം പാലക്കാട്, അക്ബർ ആലത്തൂർ ഫുആദ് പട്ടാമ്പി എന്നിവർ സംസാരിച്ചു
Previous Post Next Post

نموذج الاتصال