ഇടതുപക്ഷത്തിന്റെ മാനം കാത്ത് ആലത്തൂർ

ആലത്തൂർ :  ഭരിക്കുന്ന പാർട്ടി കേരളത്തിൽ നിന്നുള്ള എംപിമാരുടെ എണ്ണത്തിൽ സംപ്യൂജരാവാതെ കാത്ത് ആലത്തൂർ. അവസാന നിമിഷത്തിൽ തിരിച്ചു വരവ് നടത്തി ആറ്റിങ്ങലും ഇടത് പക്ഷത്തിന് പ്രതീക്ഷ നൽകുന്നുണ്ട്.  ലോക്സഭ ഇലക്ഷനിൽ കേരളത്തിൽ നിന്ന് ഒരു എംപി എങ്കിലും ഇടതുപക്ഷത്തിന് ഉണ്ടായില്ലെങ്കിൽ അത് വലിയ നാണക്കേടാവുമായിരുന്നു. കഴിഞ്ഞ തവണ ആലപ്പുഴയായിരുന്നു ഇടത്പക്ഷത്തിന് രക്ഷയായത്.  ആലത്തൂരിൽ സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് മുന്നേറി വിജയത്തിലേക്ക് അടുക്കുന്നത്. അവസാനം ലഭിക്കുന്ന കണക്കു പ്രകാരം 24730 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥി ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് 'പാട്ടുപാടി' ജയിച്ച മണ്ധലത്തിലാണ് സിപിഎം മുന്നേറ്റം. 

ആലത്തൂരിൽ വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു കെ രാധാകൃഷ്ണൻ. സംസ്ഥാനത്ത് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ ഇടതുമുന്നണിക്ക് സാധിച്ചില്ല. പക്ഷേ കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല എന്ന് അദ്ദേഹം പ്രതികരിച്ചു.  

ആറ്റിങ്ങലിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത് വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ലീഡ് നില മാറി മറിഞ്ഞിരുന്നു. ആറ്റിങ്ങലിൽ വി. ജോയിയുടെ എതിരാളി അടൂർ പ്രകാശ് ആണ്. അവസാന വിവരം ലഭിക്കുമ്പോൾ വി. ജോയ് 1172 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ് 
Previous Post Next Post

نموذج الاتصال