മണ്ണാർക്കാട്: മലബാർ സമര ചരിത്രം തമസ്കരിക്കുകയും വർഗ്ഗീയ വത്കരിക്കുകയും ചെയ്യുന്നവർക്കെതിരെ തിരുത്തായി എസ്.വൈ.എസ് പാലക്കാട് ജില്ലാ സംസ്കാരികം ഡയറക്ടറേറ്റിന്റെ കീഴിൽ സംഘടിപ്പിച്ച ഹിസ്റ്റോറിക്കൽ ഡയലോഗ് സമാപിച്ചു.
'1921; സ്വാതന്ത്ര്യസമരത്തിൻ്റെ സ്മൃതികാലങ്ങൾ' എന്ന പ്രമേയത്തിൽ മണ്ണാർക്കാട് എമാറാൾഡ് ഹോട്ടലിൽ വെച്ച് നടന്ന ഹിസ്റ്റോറിക്കൽ ഡയലോഗ് സംഗമം മലബാർ സമര സ്മരണകൾ അയവിറക്കുന്നതും ആധികാരിക ചരിത്ര രേഖകൾ അനാവരണം ചെയ്യുന്നതുമായി.
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന മലബാർ സമരത്തിന് നൂറു വർഷങ്ങൾ പൂർത്തിയാകുന്ന ഈ വേളയിൽ സമരനായകന്മാരെ ചരിത്രത്തിന്റെ ഏടുകളിൽ നിന്ന് വെട്ടിമാറ്റാനുള്ള ശ്രമങ്ങൾ മാപ്പ് അർഹിക്കാത്തതും കടുത്ത അനീതിയുമാണ്. ഇതിനെതിരെ ജനാധിപത്യ സമൂഹം ഉണർന്ന് പ്രതികരിക്കണമെന്ന് ഹിസ്റ്റോറിക്കൽ ഡയലോഗ് ഉദ്ഘാടനം ചെയ്ത സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി മുഹമ്മദ് മുസ്ലിയാർ കൊമ്പം പ്രസ്താവിച്ചു.
നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വൈദേശികരോട് ഏറ്റുമുട്ടി ജീവൻ ബലി നൽകിയ സമരത്തെ വർഗ്ഗീയ ലഹളയായും സമരനായകരെ രാജ്യദ്രോഹികളായും ചിത്രീകരിക്കാനുള്ള ശ്രമം തീർത്തും അപലനീയമാണെന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച പ്രമുഖ ആക്ടിവിസ്റ്റ് പി.സുരേന്ദ്രൻ പറഞ്ഞു. പഴയ മലബാറിലെ ഏറനാടിന്റെ ഭാഗമായിരുന്ന ഇപ്പോഴത്തെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഉൾപ്പെടെയുള്ള അനേകം പ്രദേശങ്ങളും
സീതിക്കോയ തങ്ങൾ ഉൾപ്പടെയുള്ള ധീര പുരുഷന്മാരുടെ നിസ്വാർത്ഥമായ വീരഗാഥകളും പാലക്കാടിന്റെ ഓർമ്മ പുസ്തകത്തിൽ നിന്നും ചരിത്ര യാഥാർഥ്യത്തിൽ നിന്നും മായ്ച്ചു കളായാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് എം എ നാസർ സഖാഫി അധ്യക്ഷത വഹിച്ചു. ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണി, സാഹിത്യകാരൻ കെ.പി.എസ് പയ്യനടം, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.മുഹമ്മദ് സ്വാദിഖ്, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഷൗക്കത്ത് ഹാജി കോങ്ങാട്, എസ്‌വൈഎസ് ജില്ലാ ജന.സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, ഫിനാൻസ് സെക്രട്ടറി അബൂബക്കർ അവണക്കുന്ന് പ്രസംഗിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മണ്ണാർക്കാട് മേഖല ജനറൽ സെക്രട്ടറി സാലിം മിസ്ബാഹി പള്ളിക്കുന്ന്, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ ഉണ്ണീൻകുട്ടി സഖാഫി പാലോട്, ജില്ലാ ഉപാധ്യക്ഷൻ എം സി അബ്ദുല്ല ഹാജി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറിമാരായ ഷരീഫ് ചെർപ്പുളശ്ശേരി, സിദ്ധീഖ് നിസാമി പാലക്കാട്, നാസർ അലനല്ലൂർ, കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് അഷ്‌റഫ് അൻവരി, എസ്.എം.എ മേഖല സെക്രട്ടറി അബ്ദുൽ കരീം മൂഴിക്കൽ, എസ്.വൈ.എസ് സോൺ സെക്രട്ടറി അബ്ദുൾ ഖാദിർ ഖാസിമി, എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിമാരായ സയ്യിദ് യാസീൻ തങ്ങൾ, ജഅഫർ അലി, മുനീർ അഹ്സനി ഒമ്മല, നസീഫ് അവണക്കുന്ന് സംബന്ധിച്ചു. എസ്.വൈ.എസ് ജില്ലാ സംസ്കാരികം സെക്രട്ടറി യഅഖൂബ് പൈലിപ്പുറം സ്വാഗതവും പി.സി സിദ്ധീഖ് സഖാഫി അരിയൂർ നന്ദിയും പറഞ്ഞു.
