ഹോട്ടല്‍ ജീവനക്കാരന്റെ മരണത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞു

മണ്ണാര്‍ക്കാട്:ദേശീയപാതയില്‍ ചൂരിയോട് വെച്ച് ഹോട്ടല്‍ ജീവനക്കാരന്റെ മരണത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞു. മലപ്പുറം ജില്ല രജിസ്‌ട്രേഷനിലുള്ള പിക്ക് വാനാണ് അപകടത്തിനിടയാക്കിയ വാഹനമെന്നാണ് വിവരം.ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല.ഇക്കാര്യങ്ങളില്‍ വ്യക്തതകള്‍ വരുത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.ഞായറാഴ്ച രാവിലെയോടെയുണ്ടായ അപകടത്തില്‍
ചൂരിയോട് വാരിയങ്ങാട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദുള്‍ നാസര്‍ (55) ആണ് മരിച്ചത്. ചിറക്കല്‍പ്പടിയിലെ ഹോട്ടലിലേക്ക് ജോലിക്കായി നടന്ന് വരും വഴിയായിരുന്നു അപകടം.പരിക്കേറ്റ നാസറിനെ തച്ചമ്പാറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകട ശേഷം നിര്‍ത്താതെ പോയ വാഹനത്തിനായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ ലഭിച്ചത്. മണ്ണാര്‍ക്കാട് സി ഐ ബോബിന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Previous Post Next Post

نموذج الاتصال