കൊടും ക്രിമിനല്‍ സ്ഫടികം വിഷ്ണു അറസ്റ്റിൽ

പാലക്കാട്:  ഉടുമുണ്ട് ഊരി  തലക്ക് മുകളിലൂടെ ചുറ്റി ആളെ തിരിച്ചറിയാത്ത വിധം ആക്കി സ്ത്രീകളെ ക്രൂര പീഡനത്തിന് ഇരയാക്കുന്ന കൊടും ക്രിമിനല്‍  അറസ്റ്റില്‍. കൊടുമ്പ് സ്വദേശി വിഷ്ണുവിനെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. സ്ഫടികം സിനിമയിലെ ശൈലി പിന്തുടരുന്നതിനാൽ ഇയാളെ സ്ഫടികം വിഷ്ണു എന്ന പേരിലാണ് വിളിക്കുന്നത്.

വൈകുന്നേരങ്ങളില്‍ ജോലികഴിഞ്ഞെത്തുന്ന സ്ത്രീകള്‍ ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴി വിഷ്ണു നിരീക്ഷിക്കും. കാല്‍നടയായി യാത്ര ചെയ്യുന്നവരെ പിന്തുടരും. ആളൊഴിഞ്ഞ സ്ഥലത്ത് മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പിച്ചാല്‍ സ്വന്തം ഉടുമുണ്ട് അഴിച്ചെടുത്ത് പിന്നാലെയെത്തി മുണ്ട് മുഖത്തേക്ക് ചുറ്റി ആളെ മനസ്സിലാക്കാന്‍ കഴിയാത്ത സാഹചര്യമൊരുക്കും. വലിച്ചിഴച്ച്‌ കുറ്റിക്കാട്ടിലേക്ക് മാറ്റി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു രീതി.
കഴിഞ്ഞ ദിവസം കൊടുമ്പ് സ്വദേശിനിയുടെ നേര്‍ക്കും മുണ്ടു മൂടിയുള്ള അതിക്രമം വിഷ്ണു നടത്തി. കൃത്യമായ സൂചന പിന്തുടര്‍ന്നാണ് വിഷ്ണുവിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷ്ണു പിടിയിലായ വിവരമറിഞ്ഞ് കൊടുമ്പിലും പരിസരത്തും സമാനമായ അതിക്രമം നടത്തിയ വിവരങ്ങളുമായി പലരും പൊലീസിനെ സമീപിക്കുന്നുണ്ട്. സമാന രീതിയില്‍ സ്ത്രീകള്‍ക്ക് നേരെ വ്യത്യസ്ത ആക്രമണങ്ങള്‍ ഇയാള്‍ നടത്തിയിരുന്നതായി പെലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാനഹാനി ഭയന്ന് പലരും പുറത്തു പറയാത്ത സാഹചര്യമുണ്ടായിരുന്നു. പാലക്കാട് കോടതി വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു.
Previous Post Next Post

نموذج الاتصال